Connect with us

Kerala

വയനാട്ടിലെ തിരഞ്ഞെടുപ്പ് വിഷയം വികസന മുരടിപ്പ്;രാഹുല്‍ ഗാന്ധി വെല്ലുവിളിയേ അല്ല: തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിഷയം വികസനമുരടിപ്പായിരിക്കുമെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഒരു വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. പത്രികാ സമര്‍പ്പണം നാളെ നടത്തുമെന്നും തുഷാര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് നേരത്തെ തൃശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന തുഷാര്‍ എന്‍ഡിഎക്കായി വയനാട്ടിലേക്ക് മാറിയത്.