Connect with us

Kerala

തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചത് 32 പേര്‍

Published

|

Last Updated

തിരുവനന്തപുരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

തിരുവനന്തപുരം: ലോക്്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച 32 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണം ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ തിങ്കളാഴ്ച വരെ ആകെ 84 പേരാണ് പത്രിക സമര്‍പ്പിച്ചത്.

മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

എറണാകുളം മണ്ഡലത്തില്‍ നാലും ആറ്റിങ്ങല്‍, മാവേലിക്കര, ചാലക്കുടി, തൃശൂര്‍, കാസര്‍കോട് എന്നിടങ്ങളില്‍ മൂന്നും, കൊല്ലത്ത് രണ്ടും പത്രികകളാണ് ഇതുവരെ സമര്‍പിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പത്രികയും തിങ്കളാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്.

ആറ്റിങ്ങല്‍ മണ്ഡലം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും: തിരുവനന്തപുരം- ശശി തരൂര്‍ (യു ഡി എഫ്), ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ് (യു ഡി എഫ്), മാഹീന്‍ മുഹമ്മദ് (പി ഡി പി), അനിത (സ്വതന്ത്ര), കൊല്ലം- എന്‍.കെ. പ്രേമചന്ദ്രന്‍ (യു ഡി എഫ്), സാബു വര്‍ഗീസ് (എന്‍ ഡി എ), മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് (യു ഡി എഫ്), ചിറ്റയം ഗോപകുമാര്‍ (എല്‍ ഡി എഫ്), അരുണ്‍കുമാര്‍ (എല്‍ ഡി എഫ്), ആലപ്പുഴ- കെ.എസ്. രാധാകൃഷ്ണന്‍ (ബി.ജെ.പി), കോട്ടയം- ജിജോമോന്‍ കെ.ജെ (ബി.എസ്.പി), ഇടുക്കി- ബിജു കൃഷ്ണന്‍ (എന്‍ ഡി എ), എറണാകുളം- ഹൈബി ഈഡന്‍ (യു ഡി എഫ്), അല്‍ഫോണ്‍സ് കണ്ണന്താനം (ബി ജെ പി), യേശുദാസ് (സ്വതന്ത്രന്‍), വി.എം. ഫൈസല്‍ (എസ്.ഡി.പി.ഐ), ചാലക്കുടി- ബെന്നി ബഹനാന്‍ (യു ഡി എഫ്), മൊയ്്തീന്‍ കുഞ്ഞ് (എസ്.ഡി.പി.ഐ), ലത്തീഫ് (സ്വതന്ത്രന്‍), തൃശൂര്‍- ടി.എന്‍. പ്രതാപന്‍ (യു ഡി എഫ്), എന്‍.ഡി. വേണു (സി.പി.ഐ-എം.എല്‍), നിഖില്‍ ടി.സി (ബി.എസ്.പി), ആലത്തൂര്‍- രമ്യ പി.എം (യു ഡി എഫ്), പൊന്നാനി- രമ (ബി ജെ പി), മലപ്പുറം- ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി), കോഴിക്കോട്- കാനത്തില്‍ ജമീല (എല്‍ ഡി എഫ്), വടകര- കെ. മുരളീധരന്‍ (യു ഡി എഫ്), വയനാട്- ഡോ. കെ. പത്മരാജന്‍ (സ്വതന്ത്രന്‍), കണ്ണൂര്‍- അബ്ദുല്‍ ജബ്ബാര്‍ കെ.കെ (എസ് ഡി പി ഐ), കാസര്‍കോട്- ബഷീര്‍ ടി.കെ (ബി എസ് പി), രതീശതന്ത്രി കുണ്ടാര്‍ (ബി ജെ പി), സജീവ ഷെട്ടി (ബി ജെ പി).
എപ്രില്‍ നാലുവരെ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ട്.