Connect with us

Gulf

യുഎഫ്‌സി സെവന്‍സ് ഫുട്‌ബോള്‍ മേള ഏപ്രില്‍ ഒന്നിന് ആരംഭിക്കും

Published

|

Last Updated

ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന ക്ലബിന്റെ ദശ വാര്‍ഷിക പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്,ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ് സഹകരണത്തോടെ സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 21 ടീമുകളാണ് ഈ വര്ഷം മാറ്റുരക്കുന്നത് .

ഏപ്രില്‍ 26നാണ് ഫൈനല്‍ മത്സരങ്ങള്‍ .പ്രവാസ ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ യുനൈറ്റഡ് എഫ് സി മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിനേയും ആദരിക്കുംകഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് അമന്‍ സ്മാരണാര്‍ത്ഥം പ്രത്യേക ട്രോഫി ഫെയര്‍ പ്ലേ ടീമിന് സമ്മാനിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയുടെ കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ക്ലബിന് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ജീവകാരുണ്ണ്യ രംഗത്ത് മറുകൈ അറിയാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ് സംഘടിപ്പിച്ച് വരുന്നതായി സംഘാടകര്‍ വിശദീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍സലാം കണ്ണിയന്‍, ഗള്‍ഫ്‌കോ ഡയരക്ടര്‍മാരായ സജീര്‍ പട്ടാമ്പി, ഷംസീര്‍ കണ്ണൂര്‍, ടൂര്‍ണമെന്റ് കമ്മറ്റി ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, മുജീബ് കളത്തില്‍, ഷബീര്‍ ആക്കോട് എന്നിവര്‍ പങ്കെടുത്തുയു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ്‌കോ കമ്പനിയാണ് വര്‍ഷത്തെ മേളയുടെ മുഖ്യപ്രായോജകര്‍