ജര്‍മനിയില്‍ ഇന്ത്യക്കാരന്‍ മര്‍ദനത്തിനിരയായി മരിച്ചു; ഭാര്യക്ക് പരുക്ക്

Posted on: March 30, 2019 6:02 pm | Last updated: March 30, 2019 at 6:02 pm

ന്യൂഡല്‍ഹി: ജര്‍മനിയിലെ മ്യൂണിച്ചില്‍ ഇന്ത്യക്കാരന്‍ മര്‍ദനത്തിനിരയായി മരിച്ചു. പ്രശാന്ത് എന്നയാളാണ് മരിച്ചത്. ഭാര്യ സ്മിത ബസറൂറിന് പരുക്കേറ്റു. കുടിയേറ്റക്കാരനായ ആളാണ് ഇവരെ മര്‍ദിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. ഇവരുടെ രണ്ട് മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മ്യൂണിച്ചിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു.

പ്രശാന്തിന്റെ സഹോദരന് ജര്‍മനിയിലേക്ക് പോകാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും സുഷമ സ്വാരാജ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.