തൊടുപുഴയില്‍ മര്‍ദനത്തിനിരയായ കുട്ടിയെ പ്രതി ലൈംഗികമായും പീഡിപ്പിച്ചു; അരുണിനെതിരെ പോക്‌സോയും

Posted on: March 30, 2019 5:39 pm | Last updated: April 6, 2019 at 5:43 pm

തൊടുപുഴ: തൊടുപുഴയില്‍ മാതാവിന്റെ കാമുകൻെറ ക്രൂരമര്‍ദനത്തിനിരായായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി ലൈംഗിക പീഡനത്തിനിരയായതായും തെളിഞ്ഞു. പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ പുറത്തുവരുന്നത്. ശാസ്ത്രീയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കുറ്റം ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് അരുണിനെതിരെ പോക്‌സോ കുറ്റവും ചുമത്തി.

കൊലക്കുറ്റമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍ ആനന്ദ്. ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ കുട്ടികളെ നിരന്തരം പിഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. നിരന്തരം മര്‍ദനമേറ്റതിന്റെ പാടുകള്‍ കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല.

അരുണിന്റെ ക്രൂരത സഹിക്ക വയ്യാതെ ആദ്യ ഭാര്യ വിവാഹമോചനം തേടുകയായിരുന്നു. ആദ്യ ബനധത്തില്‍ ഇയാള്‍ക്ക് പത്ത് വയസ്സുള്ള മകനുണ്ട്. അമ്മയോടൊപ്പമാണ് മകന്‍ കഴിയുന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകന്‍ കൂടിയായ, മര്‍ദനത്തിനരായായ കുട്ടിയുടെ മാതാവിന്റെ ഭര്‍ത്താവ് മരിക്കുന്നത്. ഈ സ്ത്രിയുമായി നേരത്തെ ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ഇത് വീണ്ടും സജീവമായി. അങ്ങനെയാണ് മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് മാസം പിന്നിടും മുമ്പ് തന്നെ യുവതി ഇയാള്‍ക്കൊപ്പം ഒളിച്ചോടിയത്.