പത്ത് കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ പിടിയില്‍

Posted on: March 30, 2019 9:28 am | Last updated: March 30, 2019 at 1:15 pm

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ നിയമനടപടി നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനെ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ സഹിതം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ജലന്തര്‍ രൂപത വൈദികന്‍ ആന്റണി മാടശേരിയാണ് പിടിയിലായത്. ഇയാളില്‍നിന്നും പത്ത് കോടി രൂപ പിടിച്ചെടുത്തു.

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ചതിനാണ് അറസ്റ്റ്. പ്രതാപ് പുരിയിലെ വസതിയില്‍വെച്ചാണ് ഇയാള്‍ പണവുമായി പിടിയിലായത്.സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ആന്റണി ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു.