Connect with us

Kerala

വ്യത്യസ്ത കേസുകളില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും ജാമ്യം

Published

|

Last Updated

പെരിന്തല്‍മണ്ണ/നെടുമ്പാശ്ശേരി: പൊന്നാനിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ബി ജെ പിക്കാരെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ച കേസില്‍ ശോഭാ സുരേന്ദ്രന് ജാമ്യം. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബി ജെ പി നേതാവും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന് ജാമ്യമനുവദിച്ചത്.  പൊന്നാനി കോടതിയിലെ മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് ചുമതലയുള്ള പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചത്. 2017 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞ കേസില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ ജാമ്യം നേടി. വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ജാമ്യമെടുത്തത്. 2018 നവംബര്‍ 14നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രനു പുറമെ കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Latest