പാല്‍ചുരം റോഡില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

Posted on: March 29, 2019 10:25 am | Last updated: March 29, 2019 at 4:46 pm

കണ്ണൂര്‍: കേളകത്ത് കൊട്ടിയൂര്‍-വയനാട് ചുരം റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി നടുറോഡില്‍ മറിഞ്ഞാണ് അപകടം. പാല്‍ചുരം ആശ്രമം കവലക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വാഹനത്തിന്റെ ഡ്രൈവര്‍ ബാവലി പെരുവക സ്വദേശി രമേശ് ബാബു(38), യാത്രക്കാരി ആറളം ഫാം രണ്ടാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ രാജു(45), സീത(31), അപര്‍ണ(14) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.