മോദിയെ വധിക്കാന്‍ ക്വട്ടേഷനെടുക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

Posted on: March 29, 2019 9:44 am | Last updated: March 29, 2019 at 10:47 am

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ നവീന്‍കുമാര്‍ യാദവ്(31)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോദിയെ കൊല്ലാന്‍ തന്റെ കൈയില്‍ നല്ലൊരു പദ്ധതിയുണ്ടെന്നും ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോയെന്നായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാര്‍ച്ച് 26ന് ഇട്ട പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചിരുന്നുവെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. പ്രകോപനപരമായ പ്രസ്താവന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം മോദിയുടെ പ്രവര്‍ത്തനങ്ങളിലുള്ള നിരാശമൂലമാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.