ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത

Posted on: March 28, 2019 1:25 pm | Last updated: March 28, 2019 at 3:33 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി സരിത എസ് നായര്‍. നാമനിര്‍ദേശ പത്രിക വാങ്ങാന്‍ എറണാകുളം കലക്ടറേറ്റിലെത്തിയ സരിത മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റാരോപിതരായ ചിലര്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും, അവര്‍ കുറ്റാരോപിതരാണെങ്കില്‍ പോലും മത്സരിക്കാനും ജനപ്രതിനിധി ആകാനും കഴിയുമെന്നതാണ് സ്ഥിതി. രാഷ്ട്രീയ പിന്തുണയൊന്നുമില്ലാതെ ഇത്തരം ആളുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളാണ് താന്‍. അവര്‍ക്കു മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും അല്ലാതെ പാര്‍ലിമെന്റില്‍ പോയിരിക്കാനുള്ള കൊതി കൊണ്ടല്ല തന്റെ തീരുമാനമെന്നും സരിത പറഞ്ഞു.

ALSO READ  സ്ത്രീയെ പൂട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍