Connect with us

Kerala

മുരളീധരനെപ്പോലെ കാപട്യക്കാരനായ നേതാവിനെ കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍

Published

|

Last Updated

ചേര്‍ത്തല: കെ മുരളീധരനെപ്പോലെ കാപട്യക്കാരനായ രാഷട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിനെ
ചീത്ത വിളിച്ച മുരളീധരന്‍ വടകരയില്‍ ചെന്നപ്പോള്‍ തങ്ങളുടെ കാലില്‍ വീണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് തെറ്റായിപ്പോയി. സമുദായ നേതാവെന്ന നിലയില്‍ രാഷ്ട്രീയ പചാരണത്തിന് പോയത് തെറ്റായെന്ന് യോഗം കൗണ്‍സില്‍ വിലയിരുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് കൗണ്‍സില്‍ തീരുമാനിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോടതി നടപടികളിലൂടെ മുടങ്ങിയ യോഗം വാര്‍ഷികം മെയ് ഏഴിന് ചേര്‍ത്തലയില്‍ നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest