കോട്ടയത്ത് ട്രെയിനിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ രക്ഷപ്പെട്ടു

Posted on: March 26, 2019 7:40 pm | Last updated: March 26, 2019 at 7:40 pm

കോട്ടയം: മൂലേടത്തിന് സമീപം ട്രെയിനിടിച്ച് ദമ്പതികള്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ രക്ഷപ്പെട്ടു.

പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ ശ്രീകാന്ത് , ഭാര്യ സ്വപ്‌ന എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിവായിട്ടില്ല.