വെള്ളിയാഴ്ചയിലെ സി ബി എസ് ഇ പരീക്ഷ സമയം പുന:ക്രമീകരിക്കണം: എസ് വൈ എസ്

Posted on: March 26, 2019 5:17 pm | Last updated: March 26, 2019 at 5:17 pm

മലപ്പുറം: ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജുമുഅ നിസ്ക്കാരം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള സി ബി എസ് ഇ പരീക്ഷാ സമയ ക്രമത്തിൽ ഉടൻ മാറ്റം വരുത്തണമെന്ന് എസ് വൈ എസ് മലപ്പുറം ജില്ല (ഈസ്റ്റ്) കമ്മിറ്റി ആവശ്യപ്പെട്ടു. പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്രം പരിക്ഷയാണ് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 1.30 വരെ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന ഇത്തരം നടപടികളിൽ നിന്ന് അധികൃതർ പിൻമാറണം. ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. ഇതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറിനും, കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും മുഖ്യമന്ത്രിക്കും ഉന്നത വിദ്യഭ്യാസ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനവും നൽകി.