Connect with us

National

ഊര്‍മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Published

|

Last Updated

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ മഹാരാഷ്ട്ര
യില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ഊര്‍മിള ജനവിധി തേടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് നാഷണല്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച പ്രാധമിക ചര്‍ച്ചകള്‍ നടന്നതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്ര പി സി സി പ്രസിഡന്റ് സഞ്ജയ് നിരുപം പ്രതികരിച്ചിട്ടില്ല. നിലവില്‍ ബി ജെ പിയുടെ ഗോപാല്‍ ഷെട്ടിയാണ് മുംബൈ നോര്‍ത്തിലെ എം പി. ബി ജെ പിക്കായി അദ്ദേഹം തന്നെയാണ് രംഗത്തിറങ്ങുന്നത്. ഊര്‍മിളയെ രംഗത്തിറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.