എന്‍ എസ് എസ് രണ്ടിടത്ത് ബി ജെ പിയെയും മറ്റ് മണ്ഡലങ്ങളില്‍ യു ഡി എഫിനെയും പിന്തുണക്കുമെന്ന്

Posted on: March 25, 2019 5:38 pm | Last updated: March 25, 2019 at 7:54 pm

മാവേലിക്കര: സംസ്ഥാനത്ത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പിയെ പിന്തുണക്കാനും മറ്റ് 18 മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണക്കാനും എന്‍ എസ് എസ് നേതൃത്വം നിര്‍ദേശം നല്‍കിയതായി മുന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്. ബി ജെ പിക്ക് സാധ്യതയുള്ളിടത്ത് അവരെയും മറ്റിടങ്ങളില്‍ കോണ്‍ഗ്രസും എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് നയം. എല്‍ ഡി എഫിന് ഒരു എന്‍ എസ് എസ് പ്രവര്‍ത്തകന്റെ വോട്ടും ലഭിക്കരുതെന്ന് ഉറപ്പ് വരുത്തണമെന്നാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് വാക്കാല്‍ വന്ന നിര്‍ദേശമന്നും മാവേലിക്കര മുന്‍ താലൂക്ക് പ്രസിഡന്റ് ടി കെ പ്രസാദ് പറഞ്ഞു. മാവേലിക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് താലൂക്ക് കമ്മിറ്റിയെ പിരിച്ചുവിട്ട നേതൃത്വം പകരം അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഭരണ ചുമതല നല്‍കിയിരുന്നു. എന്നാല്‍ ചിറ്റയം ഗോപകുമാര്‍ വോട്ടഭ്യര്‍ഥിച്ച് ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി കെ പ്രസാദ് പറഞ്ഞു.