ജാവേദ് അക്തറിന്റെ പേര് വ്യാജമായി ഉപയോഗിച്ചു; ‘മോദി’ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ശബാന

Posted on: March 25, 2019 12:04 am | Last updated: March 25, 2019 at 11:29 am

ന്യൂഡല്‍ഹി: ‘പി എം നരേന്ദ്ര മോദി’എന്ന സിനിമയില്‍ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ പേരി ഉപയോഗിച്ചതിനെതിരെ പ്രതിഷേധമുയര്‍ത്തി ഭാര്യയും നടിയുമായ ശബാന ആസ്മി രംഗത്തെത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ഈ സിനിമക്ക്‌
പാട്ടെഴുതാത്ത അക്തറിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ശബാന ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.

പി എം നരേന്ദ്ര മോദി എന്ന സിനിമക്കു വേണ്ടി താന്‍ ഒരു ഗാനവും രചിച്ചിട്ടില്ലെന്ന് ജാവേദ് അക്തര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. സിനിമയുടെ പോസ്റ്ററില്‍ പേരു കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനുമതി കൂടാതെ സിനിമയില്‍ തന്റെ പേര് ഉപയോഗിച്ചതായി മറ്റൊരു ഗാന രചയിതാവ് സമീറും ആരോപിച്ചിരുന്നു. ഉമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 12നാണ് റിലീസ് ചെയ്യുന്നത്.