സഊദി മന്ത്രിസഭയില്‍ പുതിയ മന്ത്രിമാര്‍; ഉദ്യോഗസ്ഥ തലങ്ങളിലും മാറ്റം

Posted on: March 24, 2019 9:53 pm | Last updated: March 24, 2019 at 9:53 pm

റിയാദ്: സഊദിയില്‍ നിലവിലെ മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലങ്ങളിലും പുതിയ നിയമനങ്ങള്‍ നടത്തി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യസ വകുപ്പില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹമന്ത്രിയായി ഡോ. ഹാതിം ബിന്‍ ഹംസ അല മര്‍സൂഖിയെ നിയമിച്ചു. മതകാര്യ വകുപ്പ് സഹ മന്ത്രിയായിരുന്ന ഡോ: തൗഫീഖ് അസുദൈരിയെ തത്സ്ഥാനത്തു നിന്ന് മാറ്റി.

ജനറല്‍ അതോറിറ്റി ഫോര്‍ ഫോറിന്‍ ട്രേഡ് ഗവര്‍ണറായി അബ്ദുറഹ്മാന്‍ ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ ഹര്‍ബിയെയും എന്‍ജിനീയര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഓഹലിയെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്ട്രി ഗവര്‍ണറായും എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അല്‍ ജാസറിനെ തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നോര്‍തേണ്‍ ബോര്‍ഡര്‍ യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. മുഹമ്മദ് ബിന്‍യഹ്യയെയും നൂറ ബിന്‍ത് യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. ഇനാസ് അല്‍ ഇസ്സയെയും ഇമാം മുഹമ്മദ് ഇബ്ന്‍ സൗദ് ഇസ് ലാമിക് യൂണിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. അഹമ്മദ് ബിന്‍ സാലിമിനെയും നിയമിച്ചു.