സബ് ജയിലില്‍ പ്രതി മരിച്ചത് ശ്വാസനാളത്തില്‍ തുണി കുരുങ്ങിയെന്ന് സൂചന

Posted on: March 24, 2019 9:22 am | Last updated: March 24, 2019 at 11:03 am

മാവേലിക്കര: റിമാന്‍ഡ് പ്രതി ജയിലില്‍ സബ് ജയിലില്‍ മരിച്ചത് ശ്വാസനാളത്തില്‍ ടവ്വല്‍ കുരുങ്ങിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന. ടവ്വല്‍ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ചാണോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബ്ബിനെയാണ് വ്യാഴാഴ്ച രാവിലെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയിലിലെത്തി ഉദ്യോഗസ്ഥരുടേയും സഹതടവുകാരുടേയും മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കര്‍ചീഫ് സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലം പ്രയോഗിച്ച് വായില്‍ കടത്തിയതാണോ എന്ന് അറിയാന്‍ സാധിക്കുവെന്ന് പോലീസ് പറഞ്ഞു.