Connect with us

National

മോദിയും ദക്ഷിണേന്ത്യയിലേക്ക്‌? ബെംഗളൂരു സൗത്ത് പരിഗണനയില്‍

Published

|

Last Updated

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ കര്‍ണാടകയിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിച്ചേക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് ബി ജെ പി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി രണ്ടിടത്ത് മത്സരിച്ചിരുന്നു. വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും മത്സരിച്ച് ജയിച്ച മോദി വാരാണസി നിലനിര്‍ത്തുകയായിരുന്നു. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചെങ്കിലും ബെഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാറിന്റെ മണ്ഡലമായിരുന്നു ബെഗളൂരു സൗത്ത്. അദ്ധേഹത്തിന്റെ ഭാര്യ ഈ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ടെങ്കിലും മോദി വന്നാല്‍ പിന്മാറും.

Latest