കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചാല്‍ സന്തോഷപൂര്‍വം പിന്‍മാറി അദ്ദേഹത്തിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്ന് ടി സിദ്ദിഖ്.വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടയാളാണ് സിദ്ദീഖ്. രാജ്യത്തിന് പ്രധാനമന്ത്രിയെ നല്‍കാന്‍ കേരളത്തിന് ലഭിച്ച സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുക.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടുകാര്‍ക്ക് അനന്ത വികസന സാധ്യതകളൊരുക്കുമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഇടതുപക്ഷം രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടില്‍ തീരുമാനിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോയെന്നും സിദ്ദീഖ് ചോദിച്ചു.