മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണം പരിതാപകരം- ഹൈക്കോടതി

Posted on: March 22, 2019 12:49 pm | Last updated: March 22, 2019 at 2:02 pm

കൊച്ചി: മുമ്പത്തേക്ക് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി. കേസിന്റെ നിലവിലെ അന്വേഷണം പരിതാപകരമാണ്. ദേശീയ ഏജന്‍സികള്‍ അന്വേഷണ വിഷയമാക്കേണ്ട കാര്യമാണിതെന്നും അഭിപ്രായപ്പെട്ടു. രാജ്യംവിട്ടവര്‍ എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. ദുരൂഹതകള്‍ ഏറെയാണ്. മനുഷ്യക്കടത്തിന്റെ പേരില്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ടോയന്ന് പോലും അറിയില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം രാജ്യംവിട്ടവര്‍ എവിടേക്കാണ് പോയതെന്ന് സൂചനയുണ്ടെന്നും പ്രതികള്‍ക്ക് മേല്‍ അനധികൃത മനുഷ്യക്കടത്ത് കുറ്റംകൂടി ചുമത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.