Connect with us

International

ചൈനയില്‍ ആളുകള്‍ക്കിടയിലേക്ക് കറോടിച്ചു കയറ്റി ആറ് മരണം;ഡ്രൈവറെ പോലീസ് വെടിവെച്ചുകൊന്നു

Published

|

Last Updated

ബീജിങ്: മധ്യ ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറി ആറ് മരണം . കാറിന്റെ ഡ്രൈവറെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് വെടിവെച്ചു കൊന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സോയാങ് സിറ്റിയിലെ ഹ്യൂബി പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഇക്കഴിഞ്ഞ സെപ്തംബറിലും രാജ്യത്ത് സമാനമായ സംഭവം നടന്നിരുന്നു. സെന്‍ട്രല്‍ ഹ്യുനാന്‍ പ്രവിശ്യയിലെ ഹെങ്‌ടോങിലായിരുന്നു സംഭവം. ആയുധമായി എത്തിയ ഡ്രൈവര്‍ ബോധപൂര്‍വം ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. പതിനൊന്നു പേരാണ് അന്ന് കൊല്ലപ്പെട്ടത്. നവംബറിലും സമാനമായ സംഭവമുണ്ടായി. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.അന്ന് അഞ്ച് പേരാണ് മരിച്ചത്. ആത്മഹത്യാ പ്രവണതയുള്ളയാള്‍ കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്.

Latest