ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പത്തനംതിട്ട തീരുമാനമായില്ല

    Posted on: March 21, 2019 8:13 pm | Last updated: March 22, 2019 at 10:47 am

    ഡല്‍ഹി: ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഗാന്ധിനഗറിലാണ് മത്സരിക്കുന്നത്. രാജ്‌നാഥ് സിംഗ് ലകനൗ, നിതിന്‍ ഗഡ്കരി നാഗ്പൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥികളാകും. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പട്ടികയിലിടം പിടിച്ചില്ല. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ടോം വടക്കന്റെ പേരും പട്ടികയിലില്ല. ചൊവ്വാഴ്ച രാത്രിയാണ് പട്ടികക്ക് അന്തിമ അംഗീകാരം നല്‍കിയത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെകൂടി ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നന്ദയാണ് പ്രഖ്യാപനം നടത്തിയത്. ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്.

    കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍: കുമ്മനം രാജശേഖരന്‍(തിരുവനന്തപുരം), ശോഭാ സുരേന്ദ്രന്‍(ആറ്റിങ്ങല്‍) , സാബു വര്‍ഗീസ് (കൊല്ലം), കെ എസ് രാധാകൃഷ്ണന്‍ (ആലപ്പുഴ), അല്‍ഫോണ്‍സ്‌ കണ്ണന്താനം(എറണാകുളം), എ എന്‍ രാധാകൃഷ്ണന്‍(ചാലക്കുടി), സി.കൃഷ്ണകുമാര്‍ (പാലക്കാട്), പ്രകാശ് ബാബു(കോഴിക്കോട്), വി ഉണ്ണിക്കൃഷ്ണന്‍ (മലപ്പുറം), വി ടി രമ (പൊന്നാനി), വി കെ സജീവന്‍(വടകര), സി കെ പത്മനാഭന്‍(കണ്ണൂര്‍) രവീശ തന്ത്രി(കാസര്‍കോട്).