നടിയെ ആക്രമിച്ച കേസ്: പ്രാഥമിക വാദം മാറ്റി

Posted on: March 21, 2019 10:16 am | Last updated: March 21, 2019 at 12:48 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. പ്രാഥമിക വാദം കേള്‍ക്കല്‍ ഏപ്രില്‍ അഞ്ചിലേക്കു മാറ്റിയതായി കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍, വിചാരണ വനിതാ ജഡ്ജിയുള്‍പ്പെട്ട കോടതിയില്‍ വേണമെന്ന നടിയുടെ ഹരജി പരിഗണിച്ച് വനിതാ ജഡ്ജി അധ്യക്ഷയായ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ മുഴുവന്‍ പ്രതികളും വിചാരണക്ക് ഹാജരാകണമെന്ന് പ്രത്യേക കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടന്‍ ദിലീപ് ഹാജാരാകാനിടയില്ലെന്നാണ് സൂചന. 2017 ഫെബ്രുവരി 17നാണ് നടി അക്രമിക്കപ്പെട്ടത്.