വ്യാജരേഖ കേസ്: ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു

Posted on: March 20, 2019 8:50 pm | Last updated: March 20, 2019 at 8:50 pm

എറണാകുളം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ചുവെന്ന് സഭാ നേതൃത്വം നല്‍കിയ പരാതിയിലാണ് കേസ്. ഫാ.പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബേങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ.പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന് കൈമാറുകയായിരുന്നു. ജേക്കബ് മനത്തോട്ടം രേഖകള്‍ സിനഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ താന്‍ ബേങ്കിടപാടുകള്‍ നടത്തിയിട്ടില്ലെന്ന് കര്‍ദിനാള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് സഭാ നേതൃത്വം പരാതി നല്‍കിയത്.