കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറമെന്ന് കണ്ണന്താനം

Posted on: March 19, 2019 12:59 pm | Last updated: March 19, 2019 at 2:30 pm

കൊച്ചി: കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്തു മത്സരിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

കൊല്ലത്ത് ആരേയും പരിചയമില്ല. അതിലും ഭേദം തനിക്ക് മലപ്പുറം സീറ്റ് കിട്ടുന്നതാണ്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണ്. മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമാണെങ്കില്‍ കോട്ടയമോ എറണാകുളമോ പത്തനംതിട്ടയോ വേണം. തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് താല്‍പര്യം- കണ്ണന്താനം പറഞ്ഞു.