സിംബാവേയും മൊസാംബിക്കിനെയും തകര്‍ത്തെറിഞ്ഞ് ഇഡ ചുഴലിക്കാറ്റ്; മരണ സംഖ്യ 180 ആയി

Posted on: March 19, 2019 10:47 am | Last updated: March 19, 2019 at 1:04 pm

ഹരാരേ: തെക്കന്‍ ആഫ്രിക്കയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ മരണം 180 ആയി.ദുരന്തത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിംബാവേയില്‍ മാത്രം ഇതുവരെ 98 പേര്‍ മരിച്ചിട്ടുണ്ട്. 217 പേര്‍ക്ക് പരുക്കേറ്റു.

ഇഡ ഏറെ നാശം വിതച്ച മൊസാംബിക്കില്‍ 84 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ ആയിരം കവിഞ്ഞേക്കാമെന്ന് ആശങ്കപ്പെടുന്നതായി മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യുയിസി പറഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നതിനാല്‍ നാശനഷ്ടങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തുവന്നിട്ടില്ല. റെഡ് ക്രോസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.