എറിക്‌സണ്‍ കമ്പനിക്ക് കൊടുക്കാനുണ്ടായിരുന്ന തുക അടച്ചു; അനില്‍ അംബാനി ജയില്‍ ശിക്ഷ ഒഴിവാക്കി

Posted on: March 18, 2019 10:25 pm | Last updated: March 19, 2019 at 9:55 am

ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് കൊടുക്കാനുണ്ടായിരുന്ന 462 കോടി രൂപ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി അടച്ചു. ഇതോടെ ജയില്‍ ശിക്ഷയില്‍ നിന്ന് അംബാനി ഒഴിവായി.

എറിക്‌സണ് നല്‍കാനുള്ള തുക മാര്‍ച്ച് 19നകം അടയ്ക്കണമെന്നും അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഇതനുസരിച്ചാണ് ഒരു ദിവസം മുമ്പ് പണമടച്ചത്. പണം നല്‍കാത്ത പക്ഷം മൂന്നുമാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.