വെസ്റ്റ് നൈല്‍ പനി: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Posted on: March 18, 2019 1:03 pm | Last updated: March 18, 2019 at 2:01 pm

തിരുവനന്തപുരം: വെസ്റ്റ് നൈല്‍വ പനി സംബന്ധിച്ച് ജനങ്ങളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം പടര്‍ന്നതായി സൂചനകളില്ലെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും മന്ത്രി പറഞ്ഞു.

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം വേങ്ങരെ സ്വദേശി ഷാന്‍ എന്ന ആറ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പത്ത് ദിവസമായി ചികിത്സയിലായിരുന്ന കുഞ്ഞിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.