വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം: വി ടി ബല്‍റാം

Posted on: March 18, 2019 10:52 am | Last updated: March 18, 2019 at 11:55 am
വി ടി ബല്‍റാം എം എല്‍ എ

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം നിലനില്‍ക്കെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി വി ടി ബല്‍റാം എം എല്‍ എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം ഇക്കാര്യമറിയിച്ചത്.
അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്ന് ബല്‍റാം പറയുന്നു. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ കേരളത്തിന്റെ മണ്ണാണ് അനുയോജ്യമെന്നും തൃത്താല എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.