ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 73 പേര്‍ മരിച്ചു

Posted on: March 18, 2019 9:38 am | Last updated: March 18, 2019 at 10:35 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 73 പേര്‍ മരിച്ചു. സംഭവത്തില്‍ 60ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയിട്ടുണ്ട്.

നാലായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. നൂറോളം വീടുകളാണ് തകര്‍ന്നിട്ടുള്ളത്. പലയിടത്തും വൈദ്യുതി , ടെലഫോള്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് ശക്തമായ മഴ തുടങ്ങിയത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നുള്ള ആശങ്കകള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.