ന്യൂജൻ വോട്ടർമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

Posted on: March 17, 2019 11:06 am | Last updated: March 17, 2019 at 11:06 am
യു ഡി എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച “സാരഥിയോട് ചോദിക്കാം’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികളോടൊപ്പം സെല്‍ഫിയെടുക്കുന്നു

കൊണ്ടോട്ടി: നൂറുകൂട്ടം ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ പി കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നിലെത്തിയത്. ചോദ്യം പൂർത്തിയാകും മുമ്പേ കണക്കുകളും ഉദാഹരണങ്ങളും നിരത്തി കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. മണ്ഡലം യു ഡി എസ് എഫ് കമ്മിറ്റി കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച “സാരഥിയോട് ചോദിക്കാം’ പരിപാടിയിൽ ഇരുന്നൂറോളം ന്യൂജൻ വോട്ടർമാർ പങ്കെടുത്തു.

മുത്വലാഖ്, സംവരണ ബിൽ, ദളിത് പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായുള്ള ശ്രമങ്ങൾ, എസ് ഡി പി ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ചയായി. ഏകസ്വര ഫാസിസ്റ്റ് നയങ്ങൾക്ക് പകരം കൂടിയാലോചനയുടെ രാഷ്ട്രീയമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി കെ എം ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ടി വി ഇബ്‌റാഹീം എം എൽ എ, ടി പി അശ്‌റഫലി, പി എ ജബ്ബാർ ഹാജി, അശ്‌റഫ് മടാൻ, റിയാസ് മുക്കോളി, പി വി അഹമ്മദ് സാജു, എ പി ഫൈറൂസ്, എ പി എ റഹ്മാൻ, എൻ എ കരീം, സറീന ഹസീബ് പങ്കെടുത്തു.