മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ലോഗോ പ്രകാശനം ചെയ്തു

Posted on: March 16, 2019 2:32 pm | Last updated: March 16, 2019 at 2:32 pm

ദമ്മാം : ജിസിസി രാജ്യങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ലോഗോയുടെ പ്രകാശനം എസ്.എസ് .എഫ് അഖിലേന്ത്യ സെക്രട്ടറി ഡോ.ഫാറൂഖ് നഈമി നിര്‍വ്വഹിച്ചു. നവോഥാന വഴിയില്‍ ഇതിഹാസം തീര്‍ത്ത സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സമരണാര്‍ത്ഥം രൂപം കൊണ്ട ഈ കൂട്ടായ്മ അഭി നന്ദനാര്‍ഹമാണെന്നും,ലോകത്താകമാനം മുന്നേറികൊണ്ടിരിക്കുന്ന സുന്നി പ്രസ്ഥാനിക കുടുംബത്തിന് ശക്തി പകരാന്‍ മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം പ്രവത്തകര്‍ മുന്നോട്ട് വരണമെന്നും ഫാറൂഖ് നഈമി ഉത്‌ബോധിപ്പിച്ചു.

ലത്തീഫ് സഅദി ഉറുമി അദ്ധ്യക്ഷത വഹിച്ചു.മുഹിമ്മാത്ത് ദുബായ് സെക്രട്ടറി എന്‍.എ ബക്കര്‍ അംഗഡിമുഗര്‍ ഉത്ഘാടനം ചെയ്തു.സത്താര്‍ കോരിക്കാര്‍ ലോഗോ പരിചയപ്പെടുത്തി.സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അനുമോദന പ്രസംഗം നടത്തി.ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ് സമദ് മുസ്‌ലിയാര്‍, ഇബ്രാഹിം സഖാഫി തുപ്പക്കല്‍(ദുബൈ) ,ഉമ്മര്‍ മാഹിന്‍(ഷാര്‍ജ),ശിഹാബ് ഉര്‍മി(റിയാദ്) ,ഖാലിദ് മായിപ്പാടി(ദുബൈ),ബഷീര്‍ ചെക്കുടല്‍(ഒമാന്‍) ,സക്കരിയാ( ബഹ്‌റൈന്‍ ),അബ്ദുല്ല ഹാജി പാടി (ഖത്തര്‍),റഫീഖ് ബാഡൂര്‍ (കുവൈത്ത്),മുഹമ്മദ് കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി .മുഹമ്മദ് പുണ്ടൂര്‍ ,സിദ്ധീഖ് സഖാഫി ഉറുമി ,അബ്ദുല്ല മാടത്തടക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. .ലത്തീഫ് പള്ളത്തടക്ക സ്വാഗതവും ബഷീര്‍ കുമ്പോല്‍ നന്ദിയും പറഞ്ഞു.