നാടിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം: പൊന്മള

Posted on: March 16, 2019 10:44 am | Last updated: March 16, 2019 at 10:44 am
കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: നാടിന് നന്മ നിറഞ്ഞ പ്രവർത്തനങ്ങളും സേവനങ്ങളും ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. മലപ്പുറം മഅ്ദിൻ എജ്യൂ പാർക്കിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതമൈത്രിയും പരസ്പര സൗഹാർദവുമാണ് കേരളത്തിന്റെ മുഖമുദ്ര. ഇത് നിലനിർത്താൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുത്തൻവാദ പ്രസ്ഥാനങ്ങളെയെല്ലാം ഇവിടെ തടയിട്ടത് പണ്ഡിത സഭയാണ്. ഇന്ത്യയിൽ ഇസ്‌ലാമിക പ്രചാരണം ആദ്യമെത്തുന്നത് കേരത്തിലാണ്.

ഇസ്‌ലാമിന്റെ പാരമ്പര്യത്തെ തകർക്കാനാണ് നവീന ആശയങ്ങൾ കടന്ന് വന്നത്. ഇതിനെ പ്രതിരോധിച്ചത് പണ്ഡിതന്മാരാണെന്നും അദ്ദേഹം പറഞ്ഞു.