Connect with us

International

ന്യൂസിലാന്‍ഡില്‍ ആക്രമണം നടത്തിയത് രണ്ട് വര്‍ഷത്തെ ആസൂത്രണത്തിനൊടുവിലെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ബ്രണ്ടന്‍ ടാറന്റ്(28)

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായത് കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമെന്ന് മുഖ്യപ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ബ്രന്‍ഡന്‍ ടാറന്റാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തെ ആസൂത്രണത്തിന് ഒടുവിലാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ന്യൂസിലാന്‍ഡ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ന്യൂസിലാന്‍ഡ് ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും ആക്രമണം ആസൂത്രണം ചെയ്യാനും പരിശീലിക്കാനുമാണ് ഇവിടെ എത്തിയതെന്നും ഇയാള്‍ പറഞ്ഞു.

2011ല്‍ നോര്‍വീജിയയില്‍ 77 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രൈവിക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ആക്രമണത്തിന് തയ്യാറായതെന്ന് അക്രമി ട്വീറ്ററില്‍ പോസ്റ്റ് ചെയത് മാനിഫെസ്‌റ്റോയില്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണമാണ് താന്‍ നടത്തിയതെന്നും 74 പേജുള്ള മാനിഫെസ്‌റ്റോയില്‍ ഇയാള്‍ പറയുന്നു.

നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് മാനിഫെസ്‌റ്റോയില്‍ ഉള്ളത്. താന്‍ സാധാരണക്കാരനായ വെള്ളക്കാരന്‍ ആണെന്നും തനിക്ക് 28 വയസ്സ് പ്രാമുണ്ടെന്നും ആസ്‌ത്രേലിയയിലാണ് ജനിച്ചതെന്നുമെല്ലാം മാനിഫെസ്‌റ്റോയില്‍ ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. മാനിഫെസ്‌റ്റോയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇയാള്‍ പ്രശംസിക്കുന്നുമുണ്ട്.

Latest