രണ്ടാമൂഴം: ശ്രീകുമാര്‍ മേനോന് വീണ്ടും തിരിച്ചടി

Posted on: March 15, 2019 3:48 pm | Last updated: March 15, 2019 at 4:40 pm
ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയക്കാുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹരജി കോടതി തള്ളി. ശ്രീകുമാര്‍ മേനോന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും നോവലിന്റെ പൂര്‍ണാധാകാരം എം ടിക്കാണെന്നും ജില്ലാ അഡീഷണല്‍ ഫസ്റ്റക്ലാസ് കോടതി വിധിച്ചു. നേരത്തെ രണ്ടാമൂഴം സിനിമയാക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി തടഞ്ഞിരുന്നു. തിരക്കഥ സിനിമയാക്കുന്നത് വൈകിയതിനെ തുടര്‍ന്ന് എം ടി നല്‍കിയ ഹരജിയിലായിരുന്നു ഈ ഉത്തരവ്.

തന്റെ തിരക്കഥ തിരിച്ചുവേണമെന്നും എം ടി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിര്‍മാതാവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. എം ടിക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടപ്പിക്കുന്നതായും എന്ത് തന്റെ അഭിമാന പദ്ധതിയായ രണ്ടാമൂഴം സിനിമയക്കാുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് തിരക്കഥ വീണ്ടും ലഭിക്കുന്നതിനായി ഒരു മധ്യസ്ഥന്റെ സഹായം തേടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്.