യുഡിഎഫിന്റേത് വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട്: മുഖ്യമന്ത്രി

Posted on: March 15, 2019 1:09 pm | Last updated: March 15, 2019 at 7:15 pm
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യ നടത്തിയതിനെക്കുറിച്ച് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആര്‍്എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന് തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും മുസ്്‌ലിം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി. സിസിടിവിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചര്‍ച്ച രേഖയായിചര്‍ച്ച നടത്താനല്ലെങ്കില്‍ പിന്നെയെന്തിനാണ് ഒത്ത് കൂടിയതെന്നും പിണറായി ചോദിച്ചു.