കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

Posted on: March 13, 2019 10:53 pm | Last updated: March 14, 2019 at 12:17 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയായി. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേക്കും മഹരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്.

ഉത്തര്‍പ്രദേശിലെ 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്ഥികളുടെ പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, രാജ് ബബ്ബര്‍,നടന്‍ സുനില്‍ ദത്തിന്റെ മകള്‍ പ്രിയ ദത്ത തുടങ്ങിയവര്‍ രണ്ടാംപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.