മാവോവാദി ഭീഷണി: വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു

Posted on: March 12, 2019 3:27 pm | Last updated: March 12, 2019 at 7:50 pm

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചു. ജില്ലയില്‍ മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ ചേര്‍ന്ന എസ്പിജിയുടെ യോഗമാണ് തീരുമാനമെടുത്തത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ വസതി സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ വയനാട് സന്ദര്‍ശനം. ഇതിനായി വ്യാഴാഴ്ച എത്താനിരിക്കെയാണ് സന്ദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. അതേ സമയം പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റേയും കൃപേഷിന്റേയും വീടുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും.