സ്‌പെഷ്യല്‍ ഒളിംപിക്‌സ് ദീപശിഖ ശൈഖ് മുഹമ്മദ് ബിന്‍ റാശിദും ശൈഖ് മുഹമ്മദ് ബിന്‍ സായിദും ചേര്‍ന്ന് സ്വീകരിച്ചു

Posted on: March 12, 2019 1:48 pm | Last updated: March 12, 2019 at 1:48 pm

അബുദാബി : യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും എന്നിവര്‍ ചേര്‍ന്ന് സ്‌പെഷ്യല്‍ ഒളിംപിക്‌സ് ദീപശിഖ സ്വീകരിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ജനങ്ങള്‍ക്ക് സ്വീകരണമൊരുക്കിയ ഞായറാഴ്ചയാണ് പ്രത്യാശയുടെ പ്രതീകമായ ദീപശിഖ ഇരുവരും സ്വീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി രേഖകളില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള 31 ഇന പദ്ധതികളും പരിപാടിയില്‍ പ്രഖ്യാപിച്ചു

. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും ഞാനും ജനാധിപത്യത്തിന്റെ നിര്‍ണായക കൂട്ടായ്മയില്‍ പങ്കെടുത്തതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു. പ്രത്യേക വിഭാഗത്തിലുള്ളവരെ ശാക്തീകരിക്കുന്നതിന് ആഗോള പരിശ്രമം സംഘടിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അവര്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്. നാം അവര്‍ക്ക് ഒരു ശോഭന ഭാവി ആഗ്രഹിക്കുന്നു. അവര്‍ക്ക് സമൂഹത്തിന്റെ സഹായം അത്യാവശ്യമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അന്തര്‍ദേശീയ കായികമേള ഞങ്ങളുടെ രാജ്യത്തെ ആതിഥേയത്വം വഹിക്കുന്നുണ്ട്, സമാധാന ദേശം, സ്‌നേഹം എന്നിവയാണ് വിളംബരം ചെയ്യുന്നത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.