പ്രചാരണത്തിൽ കോൺഗ്രസുകാർ മുന്നിൽ: ഇ ടി

Posted on: March 12, 2019 12:27 pm | Last updated: March 12, 2019 at 12:27 pm
കോട്ടക്കലിൽ ചേർന്ന പൊന്നാനി മണ്ഡലം യു ഡി എഫ് നേതൃയോഗം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസുകാർ മുസ്ലിം ലീഗ് പ്രവർത്തകരേക്കാൾ ഒരുപിടി മുന്നിലെന്ന് പൊന്നാനി മണ്ഡലം സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീർ.

കോട്ടക്കലിൽ യു ഡി എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. സ്വന്തമായി ഉണ്ടാക്കിയ പ്രചാരണങ്ങളുമായി അവർ രംഗത്തണ്ട്.

പൊന്നാനിയിൽ വിജയം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഗൗരവമായി എടുക്കുന്നുണ്ടെന്നും പാർട്ടികൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പി ടി അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. വി ടി ബൽറാം എം എൽ എ, സി ഹരിദാസ്. അബ്ദുർറഹ്മാൻ രണ്ടത്താണി പങ്കെടുത്തു.