കശ്മീരില്‍ ലോക്‌സഭക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയാല്‍ എന്താണ് കുഴപ്പം: ഫാറൂഖ് അബ്ദുല്ല

Posted on: March 11, 2019 1:36 pm | Last updated: March 11, 2019 at 4:44 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ലോക്‌സഭക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യവുമായി മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. സംസ്ഥാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് അനുകൂലവും നിയമസഭാ തിരഞ്ഞെടുപ്പിനു അങ്ങനെയല്ലാതെയും ആകുന്നതെങ്ങിനെയാണ്. രണ്ടു തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുന്നതിനോട് എല്ലാ പാര്‍ട്ടികള്‍ക്കും അനുകൂല അഭിപ്രായമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കാറുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാ സേനയും ഉണ്ടെന്നിരിക്കെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടത്താതിരിക്കുന്നത് എന്താണു ന്യായം- ഫാറൂഖ് ചോദിച്ചു.