വടക്കനാട് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

Posted on: March 11, 2019 11:05 am | Last updated: March 11, 2019 at 11:05 am

കല്‍പ്പറ്റ: വയനാട്ടിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ ജീവന് ഭീഷണിയായി വിലസുകയായിരുന്ന വടക്കനാട് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് വനംവകുപ്പ് സംഘം കൊമ്പനെ പിടിച്ചത്.

വനംവകുപ്പിന്റെ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സിസിഎഫ് അഞജന്‍കുമാറിന്റെ നേത്യത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൊമ്പനെ പിടിക്കാനായി രാവിലെ എത്തിയത്. ഇന്നലെ കൊമ്പനെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ട് പേരെ കൊലപ്പെടുത്തിയ കൊമ്പനെ പിടികൂടണമെന്ന് പ്രദേശവാസികള്‍ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു.