വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു; പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി

Posted on: March 10, 2019 2:04 pm | Last updated: March 10, 2019 at 2:04 pm

കരാക്കാസ്: വെനസ്വേലയില്‍ നിക്കോളസ് മദുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭരണ വൈകല്യങ്ങള്‍ക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാവുന്നു. വ്യാഴാഴ്ച മുതല്‍ തുടരുന്ന വൈദ്യുതി തടസ്സത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്ത് വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിപക്ഷ നേതാവ് ജുവന്‍ ഗ്വയിഡോയെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് പോലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. ആയിരങ്ങളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്.

പ്രസിഡന്റ് മദുറോ സ്ഥാനമൊഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ജനുവരി 23ന് ജുവന്‍ ഗ്വയിഡോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു.