തിരുവനന്തപുരത്ത് വനിതാ പൈലറ്റിന് അപമാനം: ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ്

Posted on: March 9, 2019 8:40 pm | Last updated: March 9, 2019 at 8:40 pm

തിരുവനന്തപുരം: വനിതാ ദിനത്തില്‍ ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റിനോട് ടാക്‌സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. 26കാരിയായ വനിതാ പൈലറ്റിന്റെ പരാതിയില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ വലിയുറ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

ഹോട്ടലിലേക്ക് പോകാന്‍ വിമാനത്താവളത്തിന് പുറത്ത് വാഹനം കാത്തുനില്‍ക്കുകയായിരുന്ന പൈലറ്റിനോട് നിര്‍ത്തിയിട്ട ടാക്‌സിയിലിരുന്ന ഡ്രൈവര്‍ അശ്ലീലം പറഞ്ഞുവെന്നാണ് പരാതി. വനിതാ പൈലറ്റ് ഉടന്‍ വിമാനത്താവള അധിക്യതര്‍ക്ക് പരാതി നല്‍കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ അധിക്യതര്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും കടന്നുകളഞ്ഞ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.