കൊല്‍ക്കത്തയില്‍ ആയിരം കിലോ സ്‌ഫോടക വസ്്തുക്കള്‍ സഹിതം രണ്ട് പേര്‍ പിടിയില്‍

Posted on: March 9, 2019 8:02 pm | Last updated: March 9, 2019 at 8:02 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തക്ക് സമീപം ചിത്ത്പൂരില്‍ ആയിരം കിലോ സ്‌ഫോടകവസ്തുക്കളുമായി മിനി ലോറി പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് താല പാലത്തില്‍ വെച്ചാണ് പോലീസ് ഇവ പിടികൂടിയത്.

ഒഡിഷയില്‍നിന്നും നോര്‍ത്ത് 24 പര്‍ഗനാസിലേക്ക് വരികയായിരുന്നു ലോറി. 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടനകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.