Connect with us

Ongoing News

റാഞ്ചിയില്‍ ഖ്വാജാ സെഞ്ച്വറി; ഇന്ത്യക്ക് ജയിക്കാന്‍ 314

Published

|

Last Updated

റാഞ്ചി: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് അടിച്ചുകൂട്ടി. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖ്വാജയും ( 104) അര്‍ധ സെഞ്ച്വറി കുറിച്ച നായകന്‍ ആരോണ്‍ ഫിഞ്ചും ( 93) ആണ് ആസ്‌ത്രേലിയന്‍ ബാറ്റിംഗില്‍ കരുത്തുകാട്ടിയത്. ഓപണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഖ്വാജയുടെ കന്നി ഏകദിനസെഞ്ച്വറിയാണ് റാഞ്ചിയില്‍ പിറന്നത്.

113 പന്തില്‍ പതിനൊന്ന് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങിയതാണ് ഖ്വാജയുടെ ഇന്നിംഗ്‌സ്. 99 പന്തുകള്‍ നേരിട്ട ഫിഞ്ച് പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ 31 പന്തില്‍ 47ഉം സ്റ്റോയിനിസ് 26 പന്തില്‍ 31ഉം ഗാരി 17പന്തില്‍ 21ഉം റണ്‍സെടുത്തു. ഷോണ്‍ മാര്‍ഷ് (ഏഴ്), ഹാന്‍ഡ്‌സ്‌കോമ്പ് (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഷാമി ഒരു വിക്കറ്റും വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടിലും ഇന്ത്യ വിജയിച്ചിരുന്നു. ഈ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

---- facebook comment plugin here -----

Latest