24 ബ്ലാക്ക് പോയിന്റും 3,000 ദിര്‍ഹം പിഴയും ; അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശമനമാക്കി പോലീസ്

Posted on: March 8, 2019 1:31 pm | Last updated: March 8, 2019 at 1:31 pm
SHARE

അബുദാബി : അനധികൃതമായി നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി അബുദാബി പോലീസ്. നിയമ വിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയാല്‍ 24 ബ്ലാക്ക് പോയിന്റും, 3,000 ദിര്‍ഹം പിഴയും ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. അനധികൃത വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് നഗരത്തിലും പരിസരങ്ങളിലും പോലീസ് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ അനധികൃതമായി സര്‍വീസ് നടത്തിയിരുന്ന 4,941 കാറുകള്‍ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. എമിറേറ്റില്‍ സര്‍വീസ് നടത്തുന്ന അധികൃത ടാക്‌സികളില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ വെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമ വിരുദ്ധമായി സര്‍വീസ് നടത്തുന്ന ടക്‌സികളില്‍ യാത്ര ചെയ്താല്‍ യാത്രക്കാരും നടപടി നേരിടേണ്ടി വരും. യു എ ഇ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച്, സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി യാത്രക്കാരെ കയറ്റിയാല്‍ 24 ബ്ലാക് പോയിന്റും, 3,000 ദിര്‍ഹം പിഴ ലഭിക്കുന്നതിന് പുറമെ വാഹനം 30 ദിവസം കണ്ടുകെട്ടും. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സി സര്‍വീസ് നടത്തുന്നത് കടുത്ത നിയമ ലംഘനവും, ശിക്ഷാര്‍ഹവും ഫെഡറല്‍ ട്രാഫിക് നിയമത്തിന് വിരുദ്ധവുമാണെന്ന് ഗതാഗത സുരക്ഷ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍, കേണല്‍ മുഹമ്മദ് ഹുസൈന്‍ അല്‍ കൂരി വ്യക്തമാക്കി. യാത്രക്കാര്‍ സാധുതയില്ലാത്ത ഗതാഗത സേവനത്തെ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here