വനിതാ ദിനം: മർകസ് യുനാനി കോളജിൽ സൗജന്യ വനിതാ മെഡിക്കൽ ക്യാമ്പ് ഇന്ന്

Posted on: March 8, 2019 9:27 am | Last updated: March 8, 2019 at 10:24 am

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മർകസ് യുനാനി മെഡിക്കൽ കോളജിൽ വനിതകൾക്കായി ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. യുനാനി മെഡിക്കൽ കോളജിലെ സ്ത്രീരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന മുഴുവൻ പേർക്കും മരുന്നും സൗജന്യമായി നൽകും. ഉച്ചക്ക് ശേഷം യുനാനി മെഡിക്കൽ കോളജ് വിദ്യാർഥിനികൾക്കായി വിവിധ കലാ മത്സരങ്ങളും സ്വയം പ്രതിരോധ പരിശീലന ക്ലാസും നടക്കും.