വയനാട് മണ്ഡലം ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം: പി പി സുനീര്‍

Posted on: March 7, 2019 1:48 pm | Last updated: March 7, 2019 at 1:48 pm
വയനാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട പി പി സുനീര്‍ മലപ്പുറം സി പി.എം ഓഫീസിലെത്തി ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെ കണ്ടപ്പോള്‍. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി സമീപം

മലപ്പുറം: വയനാട് മണ്ഡലത്തില്‍ ഇടതുപക്ഷ അനുകൂല സാഹചര്യമെന്ന് നിയുക്ത ഇടതുമുന്നണി സ്ഥാനാര്‍ഥി പി പി സുനീര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മലപ്പുറത്ത് സി പി ഐ ഓഫീസില്‍ എത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വോട്ടായിമാറും. സാധാരണ ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ പോലും എം പി കണാത്ത അവസ്ഥയാണ് മണ്ഡലത്തിലുള്ളെതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സി പി എം നിലമ്പൂര്‍ ഓഫീസിലെത്തി നേതാക്കളുമായി കൂടികാഴ്ച്ച നടത്തി. കഴിഞ്ഞ 10 വര്‍ഷം മണ്ഡലത്തെ പ്രതിനിധികരിച്ച കോണ്‍ഗ്രസ് ജനങ്ങളുടെ വിഷയങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

വന്യ മൃഗശല്യം പരിഹരിക്കാന്‍ മണ്ഡലത്തിന് 38 കോടി അനുവദിച്ചതും, എല്‍ ഡി എഫ് സര്‍ക്കാറാണ്, ഇടതുമുന്നണി സര്‍ക്കാറിന്റെ ജന ക്ഷേമകരമായ നടപടികളും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.